news
G

Author

Gramika Team

Published

January 28, 2026

സോഷ്യൽമീഡിയയിൽ ചർച്ചയായി പെൻഗ്വിന്റെ ഒറ്റയ്ക്കുള്ള യാത്ര...

സോഷ്യൽമീഡിയയിൽ ചർച്ചയായി പെൻഗ്വിന്റെ ഒറ്റയ്ക്കുള്ള യാത്ര...

സോഷ്യൽ മീഡിയ മുഴുവൻ കൂട്ടത്തിൽ നിന്നും മാറി ഒറ്റയ്ക് വിദൂരതയിലേക്ക് പോവുന്ന പെൻഗ്വിൻറെ പുറകെയാണ്. 2007-ൽ ജർമ്മൻ ചലച്ചിത്രകാരനായ വെർണർ ഹെർസോഗ് സംവിധാനം ചെയ്ത 'എൻകൗണ്ടേഴ്‌സ് അറ്റ് ദി എൻഡ് ഓഫ് ദി വേൾഡ്' എന്ന ഡോക്യുമെന്ററിയിൽ നിന്നാണ് ആഗോള ശ്രദ്ധ നേടുന്ന ഈ ദൃശ്യങ്ങൾ വരുന്നത്. അന്റാർട്ടിക്കയിൽ അഡെലി ഇനത്തിൽപ്പെട്ട അഞ്ച് പെൻഗ്വിനുകൾ ആഹാരം തേടി റോസ് സീ ഫീഡിങ് ഗ്രൗണ്ടിലേക്ക് നീങ്ങുന്നു. എന്നാൽ ഈ നടത്തത്തിനിടെ പെട്ടെന്ന് ഒരു പെൻഗ്വിൻ പിന്തിരിഞ്ഞു. പതിവ് പാതവിട്ട് മറ്റൊരു വഴിയിലൂടെ അത് നടന്നു തുടങ്ങി. കൂട്ടത്തിൽ നിന്നും മാറി തനിയെ സഞ്ചരിക്കാൻ അതിനെ പ്രേരിപ്പിച്ചത് എന്തായിരിക്കുമെന്നും പെൻഗ്വിനിന്റെ മനസ്സിലൂടെ കടന്നുപോയത് എന്തൊക്കെയാകാമെന്നും സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്. എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ 70ലേറെ കിലോമീറ്ററുകൾ അകലെ കാണുന്ന മലനിരകൾ ലക്ഷ്യമാക്കിയായിരുന്നു യാത. സാധാരണ പെൻഗ്വിനുകൾ കടലിനടുത്ത് കൂട്ടങ്ങളായാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ 70 കിലോമീറ്റർ ദൂരെയുള്ള ഹിമ പർവ്വതം ലക്ഷ്യമാക്കി നടക്കുന്ന ഈ പെൻ​ഗ്വിന്റെ യാത്ര അസാധാരണമാണ്. അതിജീവിക്കാൻ സാധ്യതയില്ലാത്തതിനാൽ ഒരുതരം ‘മരണയാത്ര’ എന്നാണ് ഹെർസോഗ് ഇതിനെ വിശേഷിപ്പിച്ചത്. വിഡിയോ വൈറലായതോടെ നിഹിലിസ്റ്റ് എന്നാണ് ആളുകൾ പെൻഗ്വിനെ വിളിക്കുന്നത്....

Share Article